ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കാനിരുന്ന കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു

ksrtc

തിരുവനന്തപുരം: യുഡിഎഫ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്-ഐഎന്‍ടിയുസി) ആരംഭിക്കാനിരുന്ന പണിമുടക്ക് മാറ്റിവച്ചു.

ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ടിഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആഗസ്റ്റ് മാസം മുതല്‍ ശമ്പളം മുടങ്ങാതെ നല്‍കാമെന്നും പെന്‍ഷന്‍ കുടിശിക സഹിതം പരമാവധി വേഗത്തില്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാമെന്നും ഡ്രൈവര്‍, കണ്ടക്ടര്‍മാരുടെ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തിലെ അപാകത പരിഷ്‌കരിക്കുന്നതിന് 15 ദിവസത്തിനകം യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യാമെന്നും യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ഫെഡറേഷന്‍ പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു.

ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെ പണിമുടക്കു നടത്താനായിരുന്നു തീരുമാനം.

Top