വെള്ളക്കെട്ട്; ആലപ്പുഴ- ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

ആലപ്പുഴ: കനത്ത മഴയില്‍ ചങ്ങനാശ്ശേരി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിലൂടെയുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പൂര്‍ണ്ണമായും നിര്‍ത്തി.

ചങ്ങനാശ്ശേരി എംസി റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് കുട്ടനാട് തഹസീല്‍ദാര്‍ വിലക്കിയിരുന്നു. വാഹനങ്ങള്‍ പോകുമ്പോള്‍ വലിയ ഓളമുണ്ടാകുകയും കെട്ടുറപ്പ് കുറഞ്ഞ വീടുകള്‍ക്ക് കോടുപാടുകള്‍ സംഭവിക്കുകയും ചെയ്യുമെന്നതിനാലാണ് തഹസീല്‍ദാരുടെ നടപടി. റോഡില്‍ വള്ളമിറക്കിയാണ് ആളുകള്‍ ക്യാമ്പുകളിലടക്കം പോകുന്നത്.

എന്നാല്‍ ഇവിടുത്തെ പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് അധികാരികള്‍ ഒരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല. അധികൃതരാരും തന്നെ പ്രദേശം സന്ദര്‍ശിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Top