കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ നാലുകോടി രൂപ

KSRTC

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു. ക്ഷാമബത്ത അനുവദിക്കാത്തതിലും ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതും കുടിശിക നല്‍കാന്‍ പണം അനുവദിച്ചതും.

നാലുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചേക്കുമെന്നാണ് വിവരം. കണ്ടക്ടര്‍മാരില്ലാത്തത് കാരണം സര്‍വീസ് വെട്ടിക്കുറച്ചിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ വരുമാനം കൂടിയിരുന്നു. ക്രിസ്തുമസ് അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസമായ തിങ്കളാഴ്ച എട്ടുകോടി രൂപയായിരുന്നു വരുമാനം. എന്നിട്ടും ക്ഷാമബത്ത അനുവദിക്കാത്തതിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

Top