വിരമിച്ച ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതി. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെന്നും കോടതി അറിയിച്ചു.

പെന്‍ഷന്‍ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെ.എസ്.ആര്‍.ടി.സിക്ക് അവകാശമില്ലെന്നും ഉത്തരവില്‍ കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ചവരുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കണമെന്നും പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു

ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായി വേണം ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. ആ നിര്‍ദേശം നടപ്പാക്കിയിരുന്നുവെങ്കില്‍ ഇന്ന് ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Top