കെഎസ്ആർടിസിയെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം: കെ ബി ​ഗണേഷ് കുമാർ

കണ്ണൂർ: കെ എസ് ആർ ടി സി യെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ​ഗണേഷ് കുമാർ എം എൽ എ. ശമ്പള പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം. തനിക്ക് മന്ത്രിയാകാൻ ഒരു താത്പര്യവും ഇല്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.

താൻ മന്ത്രിയായിരുന്ന സമയത്ത് സർക്കാർ സഹായം ഇല്ലാതെ ശമ്പളവും പെൻഷനും കൊടുത്തു. ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെഎസ്ആർടിസി പൂട്ടണമെന്നും ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

അതേസമയം, കെഎസ്ആർടിസിയിൽ നാളെ മുതൽ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി 30 കോടി രൂപ സർക്കാർ നൽകും. മാനെജ്മെന്റിന് മാത്രമായ് ആവശ്യമുള്ള തുക സമാഹരിക്കാാൻ ആകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതിനായുള്ള അപേക്ഷ ഇന്ന് തന്നെ ധനവകുപ്പിന് നൽകും.

Top