സംസ്ഥാനത്ത് ഇന്ന് 358 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതിലെ പ്രതിസന്ധി ഇന്നും തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 358 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 180, എറണാകുളം 169, കോഴിക്കോട്ട് 39 സര്‍വീസുകളുമാണ് മുടങ്ങിയത്.

ഏതാനും ദിവസങ്ങളായിപ്രതിദിനം ശരാശരി 900 സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. ഗ്രാമീണ സര്‍വീസുകളാണ് അധികവും റദ്ദാക്കിയത്.

പിഎസ്സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം അതത് ഡിപ്പോകളില്‍ നടക്കും. പരിശീലനത്തിനു ശേഷം ഇവരെ എത്രയും പെട്ടെന്ന് ബസുകളിലേക്ക് നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഒരു മാസത്തേക്ക് താത്കാലിക ലൈസന്‍സ് അനുവദിക്കും. ഇവര്‍കൂടി ജോലിക്കെത്തുന്നതോടെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തില്‍.

Top