കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് കൊണ്ട് ;തച്ചങ്കരി

tomin

നിലക്കല്‍: ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് കൊണ്ടെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരി.

കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ഇനിയും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയില്ല. കൂടാതെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷയുടെ പ്രശ്നമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പൊലീസ് സുരക്ഷ നല്‍കുമെങ്കില്‍ സര്‍വീസ് നടത്താം. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

തിരുവനന്തപുരം നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ രാവിലെ കെഎസ്ആര്‍ടിസിക്ക് നേരെ അക്രമസംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തല ത്തിലാണ് ടോമിന്‍ തച്ചങ്കരിയുടെ പ്രതികരണം.

Top