കെഎസ്ആര്‍ടിസി കുടിശിക ബില്ലുകള്‍ എഴുതാന്‍ കൈക്കൂലി; കര്‍ശന നടപടിയെന്ന് തച്ചങ്കരി

tomin thachankery

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശിക ബില്ലുകള്‍ എഴുതുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി. കൈക്കൂലി ആവശ്യപ്പെടുന്ന ജീവനക്കാരുടെ പേരു വിവരങ്ങള്‍ തന്നെ നേരിട്ടറിയിക്കണമെന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി ഉത്തരവിട്ടു.

എംഡിയുടെ വാട്സ്ആപ്പ് നമ്പരിലോ (9400058900) രജിസ്‌ട്രേഡ് തപാലിലോ പരാതികള്‍ കൈമാറിയാല്‍ ഉടനടി നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയില്‍ കുടിശിക ബില്ലെഴുതുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംഡിയുടെ നടപടി.

Top