നാളെ ശമ്പളം നല്‍കാന്‍ സാധ്യത; കോടികളുടെ കുടിശ്ശികയുമായി കെ.എസ്.ആര്‍.ടി.സി

KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് നാളെ ശമ്പളം നല്‍കാന്‍ സാധ്യത. കണ്ണൂര്‍ ജില്ല സഹകരണ ബാങ്കില്‍ നിന്ന് വായ്പ്പ തരപ്പെട്ട സാഹചര്യത്തിലാണ് ശമ്പള വിതരണം ആരംഭിക്കുന്നത്.

100 കോടി രൂപ വായ്പ്പ നല്‍കാന്‍ ധാരണയായിട്ടുണ്ട്. അതില്‍ 77 കോടി രൂപ ശമ്പള ഇനത്തിനായാണ് മാറ്റി വച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഇന്ധനം വാങ്ങിയ ഇനത്തില്‍ 125 കോടി രൂപയോളം കുടിശ്ശികയുമുണ്ട്.

ദിനംപ്രതി 4.5 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്. ഏകദേശം മൂന്നു കോടി രൂപയോളം ഇതിനാവശ്യമാണ്. കുടിശ്ശിക തീര്‍ത്ത് ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ തുക വായ്പ്പയായി ലഭിച്ചിട്ടില്ല എന്നതും പ്രധാന പ്രശ്‌നമാണ്.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിയ ഇനത്തിലും കോടികളാണ് കടം. കൂടാതെ പെന്‍ഷന്‍ നല്‍കേണ്ട സമയവും അടുത്തിരിക്കയാണ്.

ശമ്പള മുടക്കില്‍ പ്രതിഷേധിച്ച് ടി.ഡി.എഫ് വ്യാഴാഴ്ച്ച 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Top