കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ഗതാഗതമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: കെഎസ് ആർ ടിസി ശമ്പള പ്രതിസന്ധിയിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെ എസ് ആർ ടി സി എംഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ സൗകര്യം കണക്കിലെടുത്ത് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.

മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ഡ്രൈവർ. കണ്ടക്ടർ. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.

കെ എസ് ആർ ടി സിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിന്‍റെ മുന്നറിയിപ്പ് നൽകിയിരുന്നു. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യുവിന്റെ നിലപാട്. ഇതിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സി ഐ ടി യു വ്യക്താക്കിയത്. അങ്ങനെ വന്നാൽ സർവീസുകളെ ഇത് സാരമായി ബാധിക്കും.

Top