കെഎസ്ആര്‍ടിസി ശമ്പളം: 30 കോടി ധനവകുപ്പ് അനുവദിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ കേരളാ ഹൈക്കോടതിയില്‍ ഇന്ന് വ്യക്തമാക്കി. ഇതിനായി ധനവകുപ്പില്‍ നിന്ന് 30 കോടി തുക ലഭിച്ചിട്ടുണ്ടെന്നും പണം കൈപ്പറ്റിയാല്‍ ഉടനെ ജീവനക്കാരുടെ അവശേഷിക്കുന്ന ശമ്പളം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പള വിതരണത്തിനും കുടിശികക്കുമായി കെഎസ്ആര്‍ടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. എങ്കിലും കെഎസ്ആര്‍ടിസിയെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് അടുത്ത മാസം 15 നുള്ളില്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

Top