ദീര്‍ഘദൂര ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ksrtc

തിരുവനന്തപുരം : ദീര്‍ഘദൂര ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഒരു സ്ഥലത്തേക്ക് തന്നെ ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി അവസാനിപ്പിക്കാനാണ് നീക്കം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസിഞ്ചര്‍ തുടങ്ങിയ ബസുകളെയാണ് സമയം ക്രമീകരണം ബാധിക്കുക.

ഏകീകരണം നടപ്പിലാകുന്നതോടെ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും 15 മിനിറ്റ് ഇടവിട്ടാകും സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുക. 10 മിനിറ്റില്‍ ഒരു ഫാസ്റ്റും ഒരു മണിക്കൂര്‍ ഇടവിട്ട് എസി ബസും പോകുന്ന രീതിയിലായിരിക്കും ക്രമീകരണം.

പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍-എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ മേയ് രണ്ടു മുതല്‍ ഈ രീതിയിലായിരിക്കും സര്‍വ്വീസുകള്‍ നടത്തുക. ഒരു മാസത്തെ നീരീക്ഷണത്തിനുശേഷം സംസ്ഥാനത്ത് മുഴുവന്‍ ഇത് നടപ്പാക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. അതേസമയം പുതിയ ക്രമീകരണം പല ഷെഡ്യൂളുകളും റദ്ദാക്കുന്നതിന് കാരണമാകുമെന്നാണ് സൂചന.

Top