കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍ ! 15 വര്‍ഷം സര്‍വീസുള്ളവരും പട്ടികയില്‍

KSRTC

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍. ഡിപ്പോകളില്‍ നിന്ന് 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു.

ഡിപ്പോകളില്‍ നിന്നും വര്‍ക്ക് ഷോപ്പുകളില്‍ നിന്നും പിരിച്ചുവിടേണ്ട എംപാനല്‍ ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് യൂണിറ്റ് മേധാവികള്‍ക്കു കൈമാറിയിട്ടുണ്ട്. ഇവരെ ശനിയാഴ്ച മുതല്‍ ജോലിയില്‍നിന്നും മാറ്റിനിര്‍ത്തണമെന്നു കാണിച്ച് സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്.

ബ്ലാക്‌സ്മിത്, പെയിന്റര്‍, അപ്‌ഹോള്‍സ്റ്റര്‍ എന്നിവരെയാണ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇതില്‍ 15 വര്‍ഷം വരെ സര്‍വീസുള്ളവരും ഉള്‍പ്പെടും.

ബസ്‌ബോഡി നിര്‍മാണം നടക്കാത്തതിനാലാണ് ഇവരെ പിരിച്ചുവിടുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

പിരിച്ചുവിടപ്പെട്ടവരില്‍ നല്ലൊരു ശതമാനവും പണിയെടുക്കുന്നത് ബസ്‌ബോഡി നിര്‍മാണം നടക്കാത്ത ഡിപ്പോകളിലാണ്.

അതേസമയം, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ ട്രേഡ് യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Top