കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. സഹകരണ കൺസോർഷ്യത്തിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജൂൺ 30 ന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെ നീട്ടി. 41000 പെൻഷൻകാരാണ് പെൻഷൻ കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിൽ സർക്കാർ പണം കൊടുക്കണമെന്ന് കോടതി നിർദ്ദേശമുണ്ടെങ്കിലും ധനവകുപ്പ് ഇത് വരെയും തീരുമാനമെടുത്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കാൻ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനാണ് ആലോചന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനും, അലവൻസിനുമായി 103 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. പത്ത് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

Top