മണ്ഡല – മകരവിളക്ക് കാലത്ത് കെഎസ്ആർടിസി പമ്പ ഡിപ്പോയുടെ വരുമാനം 15 കോടി കവിഞ്ഞു

പമ്പ: ഈ മണ്ഡല – മകരവിളക്ക് കാലത്ത് കെഎസ്ആർടിസി പമ്പ ഡിപ്പോയുടെ ആകെ വരുമാനം 15 കോടി കവിഞ്ഞു. മകരവിളക്കിനു നടതുറന്ന ശേഷം പ്രതിദിന വരുമാനം 32 മുതൽ 40 ലക്ഷം വരെയാണ്. മണ്ഡല കാലത്ത് പ്രതീക്ഷയിൽ കൂടുതൽ വരുമാനമാണ് പമ്പ ഡിപ്പോയ്ക്ക് ലഭിച്ചത്

പ്രതിദിനം ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം 60,000 ആക്കിയതോടെ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ്, ചെങ്ങന്നൂർ, കോട്ടയം, തിരുവനന്തപുരം, കുമളി, എറണാകുളം ദീർഘദൂര സർവീസിലൂടെ പ്രതിദിനം 50,000 രൂപയാണ് കെഎസ്ആർടിസി പമ്പ ഡിപ്പോ ലക്ഷ്യമിടുന്നത്.

അതേ സമയം കോവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരിൽ മകരവിളക്ക് കാലത്ത് നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് കെഎസ്ആർടിസിയുടെ വരുമാനത്തെ ചെറുതായി ബാധിച്ചു.

കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് തമിഴ്നാട് ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണും രാത്രി 10 മുതൽ പുലർച്ചെ 5 വരെ കർഫ്യൂവും ഏർപ്പെടുത്തി. കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കി. ഇത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം കുറയാൻ കാരണമായി.

Top