കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസുകള്‍ നടത്തിയില്ല; ഹര്‍ത്താലില്‍ വലഞ്ഞ് തീര്‍ത്ഥാടകരും

ചെങ്ങന്നൂര്‍: ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെയും ബാധിക്കുന്നു. ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്താതിരുന്നതാണ് തീര്‍ത്ഥാടകരെ ബാധിച്ചത്.

ബസ്സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ടാക്‌സി വിളിച്ചാണ് തീര്‍ത്ഥാടകര്‍ നിലയ്ക്കലിലേക്ക് പോകുന്നത്. പമ്പയിലേക്ക് പോയ 19 ബസുകള്‍ തിരിച്ചെത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

അക്രമം വ്യാപകമായതിനെ തുടര്‍ന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 3 ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു.

അതേസമയം, കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് സര്‍വീസ്. ബാംഗ്ലൂര്‍, സുല്‍ത്താന്‍ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലേക്ക് ബസുകള്‍ പുറപ്പെട്ടു. വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.

Top