എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കെസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. ജൂൺ മുപ്പതിനകം താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 15 ന് മുമ്പ് പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഇതോടെ 1565 താൽക്കാലിക ഡ്രൈവർമാർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്.സ്ഥിരം ജീവനക്കാർ അർഹതപ്പെട്ട അവധിയെടുക്കുമ്പോഴുളള ഒഴിവിലേക്കാണ് താൽക്കാലിക ഡ്രൈവർമാരെ നിയോഗിച്ചിരുന്നതെന്നാണ് കെഎസ്ആർടിസി കോടതിയെ അറിയിച്ചത്. സർവീസുകൾ മുടങ്ങാതിരിക്കാനുള്ള ക്രമീകരണമായിരുന്നു അതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ സർക്കാർ വാദം കോടതി കണക്കിലെടുത്തില്ല.

Top