കെഎസ്ആര്‍ടിസി എംഡിയുടെ ചുമതലകൂടി ഇനി ബിജുപ്രഭാകറിന്

തിരുവനന്തപുരം: ബിജുപ്രഭാകര്‍ ഐഎഎസിന് ഇനി കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതലകൂടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്‍കിയത്.

നിലവില്‍ സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. കെ.എസ്.ആര്‍.ടി.സി ചെയര്‍മാനായി ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ നിയമിക്കുകയും ചെയ്തു.

തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന്റെ പുതിയ അലൈന്‍മെന്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനം എടുത്തു. സമൂഹ വ്യാപനത്തിലേക്ക് പോകുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗം വിലിയിരുത്തി.

Top