കാട്ടാക്കട സംഭവത്തില്‍ മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എം.ഡി

തിരുവനന്തപുരം: കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ അച്ഛനെ ആക്രമിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെ.എസ്.ആർ.ടി.സി. പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായി സി.എം.ഡി ബിജുപ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു. തിരുത്താൻ കഴിയാത്തവയെ തള്ളിക്കളയുമെന്ന് ബിജു പ്രഭാകർ കുറിപ്പിൽ പറഞ്ഞു. കാട്ടാക്കട സംഭവത്തിലേത് പോലുള്ള മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാനപരമായ പ്രശ്നമെന്നും ഗതാഗത മന്ത്രി ആൻറണി രാജുവിന്റെയും സർക്കാരിന്റെയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസെഷൻ പുതുക്കാനായി എത്തിയ വിദ്യാർഥിനിക്കും പിതാവിനും കെ.എസ്.ആർ.ടി.സി. ജീവനക്കാരിൽ നിന്ന് ക്രൂര മർദ്ദനമേറ്റിരുന്നു. കാട്ടാക്കട സ്വദേശി പ്രേമനനാണ് തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ വെച്ച് മർദനമേറ്റത്. മകളുടെയും സുഹൃത്തിന്‍റെ മുമ്പിൽ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം.

Top