കെ.എസ്.ആർ.ടി.സിയുടെ എൽഎൻജി ബസ് സർവ്വീസ് നാളെ മുതൽ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ എൽഎൻജി ബസ് സർവ്വീസ് നാളെ ആരംഭിക്കും. പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഹരിത ഇന്ധനം ഉപയോഗിച്ചുള്ള എൽഎൻജി സർവ്വീസുകൾ. തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ബസ് സർവീസ്.

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആദ്യ സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം.

കെ.എസ്.ആർ.ടി.സിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽഎൻജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.

Top