ടോമിന്‍ തച്ചങ്കരിയെ നീക്കിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് തൊഴിലാളി യൂണിയനുകള്‍

tomin

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ നീക്കിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ.

തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കുവാനാണ് തച്ചങ്കരി ശ്രമിച്ചിരുന്നതെന്നും യൂണിയനുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരിഷ്‌കരണ നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു .

കെഎസ്ആർടിസി വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ സാധിച്ചെന്ന തച്ചങ്കരിയുടെ അവകാശവാദം പൊള്ളയാണെന്നും കഴിഞ്ഞ മാർച്ച് മാസം വരെ കെഎസ്ആർടിസിയുടെ പ്രതിദിന വായ്പാ തിരിച്ചടവ് 3 കോടി രൂപയായിരുന്നുവെന്നും എന്നാൽ ബാങ്ക് കൺസോർഷ്യത്തിലൂടെ ഇത് 20 വർഷത്തെ ദീർഘകാല വായ്പയായി മാറ്റിയെന്നും ഇതോടെ ഏപ്രിൽ മുതൽ പ്രതിദിന കടം തിരച്ചടവ് 86 ലക്ഷമായി കുറഞ്ഞെന്നും തുടർന്ന് പ്രതിമാസ ബാധ്യതയിൽ 64.2 കോടിയുടെ കുറവുണ്ടായെന്നും ഈ വസ്തുത മറച്ചുവെച്ചാണ് എംഡി വ്യാജ പ്രചാരണം നടത്തിയതെന്നും യൂണിയനുകൾ ആരോപണം ഉന്നയിക്കുന്നു.

Top