പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുന്നു

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലസമരം ആരംഭിക്കുന്നു.

സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചു എന്നാരോപിച്ചാണ് താത്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണെന്ന് താത്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ അറിയിച്ചു.

തങ്ങളെ പിരിച്ചുവിട്ട നടപടി അശാസ്ത്രീയമാണെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്കാലിക കണ്ടക്ടര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് കൂട്ടായ്മ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

Top