കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമുച്ചയത്തില്‍വച്ച് സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം. ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയപ്പോഴാണ് പരാതിക്കാരിയെ അഞ്ജാതന്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചത്. ഒച്ച വെച്ചിട്ടും ആരും എത്തിയില്ലെന്നും പ്രതികരിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ട് പോവുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പാര്‍ക്കിങില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വെളിച്ചമോ സിസിടിവി ക്യാമറകളോ ഇല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Top