ശബരിമലയിലെ സജ്ജീകരണ പ്രവര്‍ത്തനങ്ങളില്‍ വിശദീകരണം തേടി ഹൈക്കോടതി

highcourt

കൊച്ചി: ശബരിമലയിലെ സജ്ജീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും വിശദീകരണം തേടി ഹൈക്കോടതി രംഗത്ത്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഭക്തരെ എത്തിക്കുവാനുള്ള സൗകര്യങ്ങള്‍ ഉണ്ടോയെന്നും പാര്‍ക്കിങ് സൗകര്യമുണ്ടോയെന്നുമുള്ള കാര്യം സര്‍ക്കാര്‍ അറിയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

അയ്യപ്പഭക്തരില്‍ നിന്ന് ഉയര്‍ന്ന ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. അതേസമയം, ശബരിമല വിധി നടപ്പാക്കാന്‍ സന്നദ്ധമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

Top