ഇന്നു മുതല്‍ കുറഞ്ഞ ചെലവില്‍ KSRTC ജനത സര്‍വീസ്

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി.ബസില്‍ യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.യുടെ ‘ജനത സര്‍വീസ്’ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യപരീക്ഷണം എന്നനിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുന്നത്.

അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം , കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15-ന് സര്‍വീസ് അവസാനിപ്പിക്കും. പരിസരമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനത സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഫാസ്റ്റിനെക്കാള്‍ അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമാണുള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി. സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്ലോര്‍ എ.സി.സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്.

Top