ശബരിമലയില്‍ ഇനി കെഎസ്ആര്‍ടിസിയുടെ എസി വൈദ്യുത ബസ് സര്‍വ്വീസുകള്‍

തിരുവനന്തപുരം: ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസ് സര്‍വ്വീസുകള്‍. കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചാണ് കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം.

ശബരിമലയില്‍ 250 ബസുകളാണ് സര്‍വ്വീസ് നടത്തുക. കൂടാതെ സീസണിലേക്കായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യുആര്‍ കോഡ് ഡിജിറ്റല്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ സി ബസുകള്‍ക്ക് 75 രൂപയാണ് ടിക്കറ്റ് നിരക്ക്. ശബരിമലയില്‍ അയ്യപ്പ ദര്ശനത്തിനെത്തുന്നവര്‍ക്കായി പ്രയോജനകരമായ സംവിധാനങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്.

Top