എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ്; നിയമവശങ്ങള്‍ പരിശോധിക്കുമെന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സാവകാശ ഹര്‍ജിയോ അപ്പീലോ നല്‍കാനാവുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും നിയമോപദേശം തേടാന്‍ എംഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതിനുശേഷം മാത്രമായിരിക്കും വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. എല്ലാ ഡ്രൈവര്‍മാരെയും ഒരുമിച്ച് പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും സര്‍വീസ് മുടങ്ങുന്നത് ജനങ്ങളുടെ അതൃപ്തിക്കിടയാക്കുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top