കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷം ; ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെതുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങി. അടിയന്തര സഹചര്യം കണക്കിലെടുത്ത് ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം ശമ്പള വിതരണം വൈകുന്നതിലും പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങലിലും ജീലവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.

ഡ്രൈവര്‍മാരില്ലാത്തതിനാല്‍ പല സര്‍വീസുകളും വെള്ളിയാഴ്ച റദ്ദാക്കി. ഹ്രസ്വദൂര സര്‍വീസുകള്‍ കുറച്ചുകൊണ്ട് പരമാവധി ദീര്‍ഘദൂരസര്‍വീസുകള്‍ നടത്താനാണ് താല്‍ക്കാലിക തീരുമാനം.വെള്ളിയാഴ്ച രാവിലെ മൊത്തം 637 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തെക്കന്‍ മേഖലയില്‍ 339, സെന്‍ട്രല്‍ മേഖലയില്‍ 241, വടക്കന്‍ മേഖലയില്‍ 57 എന്നിങ്ങനെയാണ് മുടങ്ങിയ സര്‍വീസുകളുടെ കണക്ക്.

Top