അയ്യപ്പന്‍മാര്‍ക്ക് മികച്ച യാത്രാ സൗകര്യങ്ങള്‍ ഒരുക്കി പമ്പ കെ.എസ്.ആര്‍.ടി.സി

ksrtc

പമ്പ: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച യാത്രാ സൗകര്യങ്ങള്‍ ഒരുക്കി പമ്പ കെ.എസ്.ആര്‍.ടി.സി.

75 നോണ്‍ എ സി ജന്റം, മൂന്ന് എ സി, ആറ് ഡീലക്‌സ്, മൂന്ന് മിനി, മൂന്ന് സുപ്പര്‍ഫാസ്റ്റ്, 28 ഫാസ്റ്റ്, എന്നിങ്ങനെയാണ് സര്‍വീസ് നടത്തുന്ന ബസുകള്‍.

സീസണില്‍ ഇതുവരെ 3,605 ദീര്‍ഘദൂര സര്‍വീസുകളും, 5,060 ചെയിന്‍ സര്‍വീസുകളും പമ്പാ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചെയിന്‍ സര്‍വീസുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്.

മുന്‍ വര്‍ഷം 4,957 ചെയിന്‍ സര്‍വീസുകളാണ് ഈ കാലയളവില്‍ നടത്തിയത്.

തീര്‍ഥാടകരുടെ തിരക്കിന് അനുസരിച്ചാണ് പമ്പാ ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്.

നവംബര്‍ 15 മുതല്‍ 28 വരെയുള്ള 14 ദിവസം ഡിപ്പോയിലെ കളക്ഷന്‍ 1.76 കോടി രൂപയാണ്.

എന്നാല്‍, പമ്പ കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ കളക്ഷന്‍ 1.80 കോടി രൂപയായിരുന്നു.

മുന്‍വര്‍ഷം 148 ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നിടത്ത് ഇത്തവണ 118 ബസുകള്‍ സര്‍വീസ് നടത്തിയ ഇനത്തിലാണ് 1.76 കോടി രൂപയുടെ വരുമാനം ഉണ്ടായത്.

സ്‌പെഷ്യല്‍ ഓഫീസര്‍ പി. രാജേന്ദ്രന്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായ കെ.ടി. രാധാകൃഷ്ണന്‍, അനിത് കൃഷ്ണന്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എസ്.ആര്‍.ടി.സി. പമ്പ ഡിപ്പോയിലെ പ്രവര്‍ത്തനങ്ങള്‍ ക്രിത്യമായി നിയന്ത്രിക്കുന്നത്.

Top