വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ നീട്ടി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: 2021ല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ഇളവ് കെഎസ്ആര്‍ടിസി ഏപ്രില്‍ 30 വരെ നീട്ടി. പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ഇളവ് ഏപ്രില്‍ 30 വരെ നീട്ടി നല്‍കുന്നതെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

അധ്യയന വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍സഷന്‍ സൗകര്യം നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തിലും എസ്.എസ്.എല്‍.സി, പ്ലസ്ടു, വിഎച്ച്എസ്.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഏപ്രില്‍ 29 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലുമാണ് നിലവിലുള്ള വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചത്.

 

Top