ജോലിയില്‍ വീഴ്ച വരുത്തിയ 153 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

ksrtc

കൊല്ലം: ആറുമാസത്തെ കണക്കെടുത്താല്‍ പത്തു ദിവസത്തില്‍ താഴെ മാത്രം ജോലിചെയ്ത 153 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജീവനക്കാര്‍ കുറഞ്ഞ കാസര്‍കോട്ടേക്കാണ് മിക്കവരെയും സ്ഥലം മാറ്റിയിരിക്കുന്നത്.

കൃത്യമായി ജോലിക്കെത്താത്ത ഇത്തരം ജീവനക്കാരെക്കൊണ്ട് കോര്‍പ്പറേഷന് യാതൊരു പ്രയോജനവുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ പുതിയ തൊഴില്‍ സംസ്‌കാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒരു ജീവനക്കാരന്‍ വര്‍ഷത്തില്‍ 20 ദിവസം പോലും ജോലി ചെയ്യാതിരുന്നാല്‍ സ്ഥാപനത്തിനോ അയാള്‍ക്കോ പ്രയോജനമുണ്ടാവുകയില്ല. ഡ്രൈവര്‍മാരുടെ ക്ഷാമം കാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നുവെന്നും അധികൃതര്‍ പറയുന്നു.

Top