പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പണിമുടക്കിലേര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിന് 102 ജീവനക്കാരാണ് പണിമുടക്കിയത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിലൂടെ കെഎസ്ആര്‍ടിസിക്ക് 1.5 കോടി രൂപയാണ് നഷ്ടമുണ്ടായത്. ഇതിനെതിരെ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്തയച്ചിരുന്നു.

Top