സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി: കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍.

തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ബസില്‍ തൊട്ടടുത്തിരുന്ന യുവതിയെ ഇയാള്‍ കയറിപിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. കട്ടപ്പന ഡിപ്പോയിലെ ക്‌ളാര്‍ക്കാണ് ഹരീഷ്.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുളമാവ് പൊലീസ് അന്വേഷണം നടത്തി സംഭവം സത്യമാണെന്ന് കണ്ടെത്തി ഹരീഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top