കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും ബോണസും വിതരണം ചെയ്‌തെന്ന്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും ബോണസും അലവന്‍സും വിതരണം ചെയ്തെന്ന് അധികൃതര്‍.

ആദ്യഘട്ടത്തില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയതെങ്കില്‍ ഞായറാഴ്ചയോടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പളവും ആനൂകൂല്യങ്ങളും നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. താത്കാലിക ജീവനക്കാരുടെ ദിവസ വേതനം തിങ്കളാഴ്ച മുതല്‍ അതാത് ഡിപ്പോകളില്‍ നിന്നും വിതരണം ചെയ്യും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന 20കോടി രൂപയുടെ പ്രതിമാസ സാമ്പത്തിക സഹായത്തിനു പുറമേ 20 കോടി രൂപ കൂടി അധികം അനുവദിച്ചതിനാലാണ് ശമ്പളവും അലവന്‍സും ഓണത്തിനു മുന്‍പു നല്‍കാന്‍ സാധിച്ചത്.

Top