കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം : സമരവുമായി മുന്നോട്ടെന്ന് കോൺ​ഗ്രസ് സംഘടന,വീണ്ടും ചർച്ച

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചർച്ച ഇന്ന് . മൂന്ന് മണിക്ക് ചീഫ് ഓഫീസിലാണ് യോഗം. പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെ‍‍ഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ യൂണിയൻ നേതാക്കൾക്ക് കൈമാറിയിരുന്നു.ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചർച്ച.

8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുന്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ടിഡിഎഫ് നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുന്ന പ്രഖ്യാപിച്ച മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Top