ഡ്രൈവിങ്ങിനിടെ സാഹസം ; കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈവിട്ടകളിക്ക് സസ്‌പെന്‍ഷന്‍

ksrtc

കുമളി : ഡ്രൈവിങ്ങിനിടെ മൊബൈല്‍ നന്നാക്കി സാഹസം കാണിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. കുമളി എടിഒ ആണ് ഡ്രൈവര്‍ ജയചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോട്ടയത്തുനിന്ന് കുമളിയിലേക്കുള്ള യാത്രക്കിടെ കുമളി ഡിപ്പോയിലെ KL 15-7780 നമ്പര്‍ ബസിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയും സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.


മൊബൈല്‍ ഫോണ്‍ രണ്ട് കൈയും ഉപയോഗിച്ച് നന്നാക്കുകയും ഒപ്പം അലക്ഷ്യമായി വണ്ടിയോടിക്കുകയുമാണ് ഇയാള്‍ ചെയ്തത്. വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Top