കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം;ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സിഎല്‍ ഔസേപ്പിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഔസേപ്പിനെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തിരുന്നു.

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ആദര്‍ശിന്റെ അച്ഛനും ബിത്തിന്റെ സഹോദരന്‍ കെ. ശരതും രംഗത്തെത്തിയിരുന്നു. നടന്നത് കൊലപാതകം തന്നെയെന്നാണ ഇവരുടെ ആരോപണം.

തിങ്കളാഴ്ച പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് ആദര്‍ശ്, സബിത്ത് എന്നീ യുവാക്കള്‍ മരിച്ചത്. ബസ് ബൈക്കില്‍ തട്ടി യുവാക്കള്‍ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ബസ് വലത്തോട്ടു വെട്ടിക്കുന്നതു വ്യക്തമായിരുന്നു. ഇതു പുറത്തുവന്നതിനു പിന്നാലെയാണ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തത്.

 

 

Top