വിപണി വിലയിൽ ഇന്ധനം; കേരളം ഇന്ന് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയേക്കും

ഡൽഹി: വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകിയിരുന്ന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. എണ്ണക്കമ്പനികൾ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും ഇന്നലെ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

Top