ഡീസല്‍ വില വര്‍ധനവ്; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം:ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി. വിലവര്‍ധനവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പര്‍ച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊതുമേഖല കടന്നുപോകുന്നത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് വലിയ ഭാരമാണ് ഡീസല്‍ വില വര്‍ധനവിലൂടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസിന് ഭീമമായ തുക രാജ്യത്താകെ ഈടാക്കാനാണ് കേന്ദ്രതീരുമാനം.

സംസ്ഥാനത്തെ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്വകാര്യ പമ്പുകളെക്കാള്‍ കൊടുക്കുന്നതിനേക്കാള്‍ വില കുറച്ചാണ് കെഎസ്ആര്‍ടിസി ബള്‍ക് പര്‍ച്ചേഴ്സിന് നല്‍കിക്കൊണ്ടിരുന്നതെന്നും ഗതാഗതമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top