ksrtc diesel ioc stop

ksrtc

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡീസല്‍ വിതരണം ഐഒസി നിര്‍ത്തിവെച്ചു. കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതിനാലാണ് ഡീസല്‍ വിതരണം നിര്‍ത്തിവെച്ചത്.

അതിനാല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു. 23 ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു. ചെങ്ങന്നൂരില്‍ മുപ്പതും അടൂരില്‍ 13 ഉം സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

കെ എസ് ആര്‍ ടി സി ഇപ്പോള്‍ ആശ്രയിക്കുന്നത് സ്വകാര്യ പമ്പുകളെയാണ്. കുടിശ്ശിക ഉയരുന്നതിനാല്‍ സ്വകാര്യ പമ്പുകളും ഡീസല്‍ വിതരണം നിര്‍ത്തിവെക്കുമെന്നാണ് സൂചന.

Top