ഡീസൽ പ്രതിസന്ധിക്ക് പരിഹാരം; സർക്കാർ അനുവദിച്ച 20 കോടി ലഭിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകാനുണ്ടായിരുന്ന 15 കോടി രൂപയുടെ കുടിശ്ശിക അടച്ചു തീർത്തു. നാളെ മുതൽ സർവീസുകൾ സാധാരണ നിലയിൽ എത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

അതേസമയം ജൂലൈ മാസത്തെ ശമ്പള വിതരണം ഭാഗികമായി തുടങ്ങിയിട്ടുണ്ട്. തൂപ്പുകാർ അടക്കമുളള കരാർ ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം നൽകിയത്. എന്നാൽ മറ്റ് ജീവനക്കാരുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 123 കോടി രൂപയുടെ സഹായ അഭ്യർത്ഥനയാണ് കെഎസ്ആർടിസി സർക്കാറിന് മുമ്പിൽ സമർപ്പിച്ചത്.

Top