കെ.എസ്.ആര്‍.ടി.സിയിൽ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും

ksrtc

തിരുവനന്തപുരം : താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടായ പ്രതിസന്ധി തുടരുന്നു. അവധി ദിനങ്ങള്‍ അവസാനിച്ചതോടെ ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനാണ് സാധ്യത.

ഇന്നലെ 1300ലേറെ സര്‍വീസുകള്‍ സംസ്ഥാനത്തൊട്ടാകെ റദ്ദാക്കിയിരുന്നു. അവധി ദിവങ്ങളില്‍ സാധാരണയായി 500 മുതല്‍ 800 വരെ സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറക്കാറുണ്ട്. ഷെഡ്യൂളുകള്‍ മുടങ്ങിയത് ഏറ്റവുമധികം ബാധിച്ചത് തെക്കന്‍ മേഖലയിലാണ് .700ലേറെ സര്‍വീസുകള്‍ തെക്കന്‍ മേഖലയില്‍ മാത്രം റദ്ദാക്കി. അവധി പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിച്ചിരുന്നില്ല.

ഇന്നലെ രാത്രിയോടെ താല്‍ക്കാലിക ഡ്രൈവര്‍മാരെ വീണ്ടും ഡ്യൂട്ടിയ്ക്ക് നിയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിക്കാനാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നത്. സര്‍വീസുകള്‍ റദ്ദാക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിച്ചു. 5 കോടി 10 ലക്ഷത്തോളം രൂപയാണ് ഈയാഴ്ചത്തെ കളക്ഷന്‍. കഴിഞ്ഞയാഴ്ചത്തേക്കാള്‍ 1 കോടി 15 ലക്ഷം രൂപയുടെ കുറവാണ് വരുമാനത്തിലുണ്ടായത്.

Top