കോട്ടയത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

-accident

കോട്ടയം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോട്ടയം നാട്ടകം സിമന്റു കവലയിലാണ് സംഭവം. കാറോടിച്ചിരുന്ന പാക്കില്‍ താഴത്ത് വീട്ടില്‍ റേ റോയി തോമസ് (23) ആണ് മരിച്ചത്. കാറില്‍ ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ഞായറാഴ്ച രാത്രി 11.30ന് നാട്ടകം സിമന്റു കവലയിലാണ് അപകടം. മാനന്തവാടിക്ക് പോവുകയായിരുന്ന ബസും ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

മരിച്ച റേ റോയി തോമസിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.

Top