ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ 12 കണ്ടക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജോലി ചെയ്യാതിരുന്ന ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ 12 കണ്ടക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

ഈരാറ്റുപേട്ട ഡിപ്പോയിലെ 18 ജീവനക്കാര്‍ കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ ജോലിക്കെത്തി. അഗ്‌നിശമന സേന എത്തി അണുവിമുക്തമാക്കിയതിന് ശേഷം ഇവര്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചുവെങ്കിലും കണ്ടക്ടര്‍മാര്‍ അതിന് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Top