ഓടുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു ; ഒഴിവായത് വന്‍ ദുരന്തം

ksrtc

ആലപ്പുഴ ; ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന ഓഡിനറി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്.

മണ്ണഞ്ചേരി ജംഗ്ഷന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. കോട്ടയം ഡിപ്പോയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. വീലിന്റെ റിമ്മുമായി ടയറിന്റെ ബന്ധം വിട്ടതാണ് അപകടത്തിന് കാരണം.

ടയര്‍ ഊരിപ്പോയിട്ടും ഡ്രൈവര്‍ക്ക് ബസ് നിയന്ത്രിച്ച് ഒതുക്കി നിര്‍ത്താന്‍ സാധിച്ചു. ഇതോടെയാണ് വന്‍ദുരന്തം ഒഴിവായത്. സ്റ്റോപ്പിനോട് അടുത്ത സ്ഥലമായിരുന്നതിനാല്‍ വേഗത കുറവായിരുന്നതും സഹായകമായി.

Top