കെ.എസ്.ആര്‍.ടി.സിയുടെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ പദ്ധതി; തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: സ്ഥിരയാത്രക്കാര്‍ക്കാരെ ലക്ഷ്യമിട്ട് ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി . നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവന്‍, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവന്‍, നിയമസഭാ മന്ദിരം, മെഡിക്കല്‍കോളേജ്, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി, ആര്‍.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് ആണ് ഈനോണ്‍ സ്റ്റോപ്പ് സര്‍വ്വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.

പദ്ധതിക്ക് വ്യാഴാഴ്ച നെയ്യാറ്റിന്‍കര ബസ് സ്റ്റേഷനില്‍ വച്ച് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ തുടക്കം കുറിക്കും.

ബസ് ഓൺ ഡിമാൻഡ് പദ്ധതിയുടെ സവിശേഷതകൾ

1.ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ്
സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്.

2.യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും.

3.അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.

4.ഈ സർവീസുകളിൽ 5,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള ‘ബോണ്ട്’ സീസൺ ടിക്കറ്റുകൾ ഡിസ്‌കൗണ്ടോടു
കൂടി കൈപ്പറ്റാവുന്നതാണ്.

Top