ksrtc bus-minimum-charge-increased

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റ് മിനിമം നിരക്ക് വര്‍ധിപ്പിച്ചു. മിനിമം നിരക്ക് ആറു രൂപയില്‍ നിന്ന് ഏഴ് രൂപയാക്കിയാണ് വര്‍ദ്ധന.

നേരത്തേ തന്നെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ മിനിമം നിരക്കില്‍ വ്യത്യസ്തമായ നിരക്കുകള്‍ നിലനിന്നിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് കുറയ്ക്കാന്‍ നടപടി എടുത്തിരുന്നത്. മുമ്പു മുതലേ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓട്ടോ, ടാക്‌സി, ബസ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്.

ഇത്തരത്തിലെ ഒരു കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്താണ് കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് കുറച്ചതെന്നും അതാണ് പരിഹരിച്ചതെന്നും മന്ത്രി പറഞ്ഞു.

Top