കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; 14 പേര്‍ക്ക് പരുക്ക്

accident

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 14പേര്‍ക്ക് പരുക്കേറ്റു. ദേശീയ പാതയില്‍ കായംകുളം ഒ.എന്‍.ജെ ജംക്ഷനില്‍ പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ഗുരുതരമായി പരുക്കേറ്റ റിട്ടയേര്‍ഡ് ജസ്റ്റിസ് മോഹന്‍ദാസ്, ഭാര്യ ആശ, യാത്രക്കാരായ ഐവിഷ്, ലോറി ഡ്രൈവര്‍ സനല്‍കുമാര്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top