തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു

fire

തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ തീപിടിത്തം. നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്.
തീ ഉടന്‍ അണച്ചു.

Top