കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടി അനില്‍ കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ ഡ്രൈവറായിരുന്നു അനില്‍ കുമാര്‍.

ഡിവിഷണല്‍ ട്രാഫിക് ഓഫീസറെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അപമാനിച്ചുവെന്ന് ആരോപിച്ച് അനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

സസ്‌പെന്‍ഷനെ തുടര്‍ന്നുണ്ടായ മനസ്സിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൂളക്കടവ് പാലത്തില്‍ നിന്ന് ഇന്നലെ ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്‌നിശമനസേനാവിഭാഗം തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ അനില്‍ കുമാറിന്റെ മൃതദേഹം പുഴയില്‍ പൊങ്ങുകയായിരുന്നു.

 

Top